Saturday, June 18, 2016

വായന യ്ക്കായി  ഒരു  വാരം ... വായിക്കാൻ  മറന്നു പോകുന്നവർക്കായി പ്രത്യേകിച്ചും ..

വായനയെ ക്കുറിച്ചു  ഏറെ കാര്യമാത്ര പ്രസക്തമായി പറഞ്ഞിരിക്കുന്നത്  ചാവറപിതാവാണ് : വായനയുടെ ലോകം അറിവിന്റെ ലോകമാണെന്നു കാട്ടിത്തന്നവൻ ... വായന പലതരമുണ്ട് എന്നാണ് പിതാവ് പറയുന്നത് : കൗതുകത്തിന്നായിട്ടും  അറിവിനായിട്ടും  ജ്ഞാനം ലഭിക്കുന്നതിനായിട്ടും വായനയുണ്ടെന്നു.. നല്ല പുസ്തകങ്ങൾ  മറ്റുള്ളവരും വായിക്കണം എന്നു നിർബന്ധം  പിടിച്ചതിനാൽ  പുസ്തകങ്ങൾ തർജ്ജമ  ചെയ്യാനും പകർത്തിയെഴുതാനും  കഷ്ട്ടപ്പെട്ടവൻ .. ഒരു നല്ല പുസ്തകം കണ്ടെത്തി തന്റെ ആത്‌മീയ  മക്കൾക്ക്‌ കൊടുത്തിരുന്നത് തള്ളക്കോഴി തന്റെ കുഞ്ഞുങ്ങൾക്ക് ആഹാരം കണ്ടെത്തി  കൊടുക്കുന്ന അതേ തീക്ഷണതയോടെയെന്നൊക്കെ വായിക്കുമ്പോൾ ആ പിതാവിന്റെ ഔന്യത്യം എത്രമാത്രമെന്നു മനസ്സാ  നമിച്ചു പോകുന്നു ... വീട്ടിൽ നല്ല പുസ്തകങ്ങളുടെ ഒരു കളക്ഷൻ ഉണ്ടാകണമെന്ന്  ചാവരുളിൽ  .. ഒപ്പം ചീത്തപുസ്തകം  വീട്ടിൽ സൂക്ഷിക്കുന്നത്  വൈക്കോലിൽ തീ  സൂക്ഷിക്കുന്നത് പോലെയെന്നും....
ഈ വായനവാരത്തിൽ നല്ല പുസ്തകങ്ങൾ നമ്മുടെ കൂട്ടുകാരാകട്ടെ ..
(മാതാപിതാക്കൾ കുട്ടികൾക്ക് വായന പരിചയ പെടുത്തിയിരുന്നെങ്കിൽ .. നമ്മുടെ വീടുകളിലൊക്കെ നല്ല പുസ്തകങ്ങളുടെ ഒരു ഷെൽഫ് ഉണ്ടായിരുന്നെങ്കിൽ ...സമ്മാനങ്ങളൊക്കെ നല്ല പുസ്തകങ്ങളാക്കാൻ എല്ലാവർക്കും തോന്നിയിരുന്നെങ്കിൽ ... ആഗ്രഹങ്ങളാണ് .... ആഗ്രഹിക്കാലോ ..)

വായന ഇല്ലാത്ത  ഒരു ദിവസം പോലും ഉണ്ടാവരുതെന്നു പ്രതിജ്ഞ  എടുക്കുന്നത് ഇനിയെങ്കിലും നല്ലതായിക്കും .